Monday, February 2, 2009

വിരഹവേദന

തിര തീരത്തോട് പറയുന്നത്
മഴ വെയിലിനോട് പരാതിപ്പെടുന്നത്
പകല്‍ രാത്രിയോട് പരിഭവപ്പെടുന്നത്
മേഘം ആകാശത്തോടോതുന്നത്
പൂ പൂമ്പാറ്റയോട് മന്ത്രിക്കുന്നത്
അവനെന്നോട് ചൊല്ലുന്നതും...

ചിത്രം : ഗൂഗിളമ്മാവനില്‍ നിന്ന് കടംകൊണ്ടത്

38 comments:

സിനി said...

കവിതപോലെ എന്തോ..!

(ശരിയാവുമായിരിക്കും,അല്ലെ?)

ഉപാസന || Upasana said...

enthaa paRayunne..?

You should categorize this
:-)
Upasana

ശ്രീഹരി::Sreehari said...

പൂ പൂമ്പാറ്റയോട് മന്ത്രിക്കുന്നത്
അവനെന്നോട് ചൊല്ലുന്നതും...

"മുക്കാലാ മുക്കാബലാ ലൈലാ..." ;)

തമാശക്കാണേ

Anonymous said...

what is your openion about MOBILE PRANAYAM...? kannerum punjiriyum kalarnnathanu jeevitham ennna thiricharivullavalkkenthina VIRAHA VEDANA...?

പ്രയാസി said...

ആകും ആകും

എപ്പ ശെരിയായെന്നു കേട്ടാ മതി!!

അനുഭവിക്കാന്‍ ശ്രമിക്കരുത്..:(

അതിനു വല്ലാത്ത വേദനയാ..

...പകല്‍കിനാവന്‍...daYdreamEr... said...

അവനെന്നോട് ചൊല്ലുന്നതും...ശരിയായിട്ടല്ല... !!
:)

ചങ്കരന്‍ said...

കവിതപോലെത്തന്നെണ്ട്, ഇഷ്ടപ്പെട്ടു.

നിഷ്ക്കളങ്കന്‍ said...

ഗ‌ള്‍ഫുകാരന്റെ ഭാര്യയ്ക്ക് അനുഭവപ്പെടുന്നത്
സിനീ
ന‌ന്നായിക്കൊള്ളും. എഴുതുക. ആശംസക‌ള്‍

കുമാരന്‍ said...

നന്നായിട്ടുണ്ട് ചെറിയ വാക്കുകളില്‍ എല്ലാം വ്യക്തം

നാടകക്കാ‍രന്‍ said...

വിരഹം എന്നത് നിങ്ങളേപ്പോലുള്ളവര്‍ക്ക് ഒരു ഫാഷനും അഭിമാനവും ആണല്ലോ... വിരഹ വേദന എന്നത് വിരഹ സുഖം എന്നു തിരുത്തിയാല്‍ കൊള്ളാമായിരുന്നു. ഭൂമിയിലെ 75 ശതമാനം പെണ്ണുങ്ങളെയും കുറിച്ചാണ് ഞാന്‍ ഈ പറയുന്നത്..നിങ്ങള്‍ 25ശതമാനത്തില്‍ പെടട്ടെ എന്ന് ആശംസിക്കുന്നു.നാടകക്കാരന്റെ പ്രണയം എന്ന പോസ്റ്റ് കാണുക.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...
This comment has been removed by the author.
രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഉം... അത് തന്നെ..

sreeNu Guy said...

ഉം...

Mahesh Cheruthana/മഹി said...

പ്രണയ നൊമ്പരം!

അപ്പു said...

അതെയതെ.!!

Jimmy said...

വളരെ നന്നായിരിക്കുന്നു..

shihab mogral said...

ഞാനവനോട് ചൊല്ലുന്നതോ. . .?
ഇഷ്ടായി

തറവാടി said...

എഴുതുക വീണ്ടും എഴുതുക പിന്നേം എഴുതുക :)

My......C..R..A..C..K........Words said...

once more ...

അഗ്നി said...

ഇവർ ആരും ആരോടും ഒന്നും തന്നെ പറഞ്ഞിരുന്നില്ല സിനീ.നമ്മളേയൊക്കെ പറ്റിക്കുകയായിരുന്നു അവർ അങ്ങനെ തോന്നിപ്പിച്ചിട്ട്.
ആ ചതിയിൽ വീണതു കൊണ്ടാണു അവനും അവളോട് അങ്ങനെ പറഞ്ഞതു.
അധികപേരും ഏതെങ്കിലും അർത്ഥത്തിൽ സ്വാർത്ഥരാണു.

ഭാവുകങ്ങൾ.

Sapna Anu B.George said...

സിനി...ഈ പേരിനെ കുറെ വര്‍ഷങ്ങള്‍ ഞാന്‍ പേടിച്ചിരുന്നു. കവിത പൊലെയല്ല,നല്ല കുറെ ചിന്തകള്‍

സിനി said...

ചില നിമിഷങ്ങളില്‍ മനസ്സ് വല്ലാതെ സ്വാര്‍ത്ഥമാകുമ്പൊള്‍ ഞാന്‍ പോലുമറിയാതെ മനസ്സില്‍ തോന്നുന്ന
ചില വരികള്‍ കുറിച്ചിട്ടത്.മനസ്സില്‍ തോന്നിയത് കടലാസിലേക്ക് പകര്‍ത്തിയെഴിതിയെന്ന് മാത്രം.
ഒരു കവിതയുടെ രീതിയിലെക്ക് അതെത്തിയിട്ടില്ലെന്നറിഞ്ഞു കൊണ്ടുതന്നെ.

പ്രയാസീ : അതെ,ആ വേദന അനുഭവിക്കാതിരിക്കാന്‍ ശ്രമിക്കുന്നു.

നിഷ്കളങ്കന്‍ : ഗള്‍ഫുകാരന്റെത് എന്ന് മാത്രമായി ഒതുക്കേണ്ടതുണ്ടൊ? ഇണയെ പിരിഞ്ഞിരിക്കുന്ന ഏതൊരാള്‍ക്കും വിരഹവേദന ഒരുപോലെയല്ലെ?

നാടകക്കാരന്‍ : മറ്റുള്ളവര്‍ക്ക് അത് ഫാഷനാണൊ അഭിമാനമാണൊ എന്നുള്ളത് എനിക്കറീല്ല.എന്തായാലും എനിക്കത് അങ്ങനെയായി തോന്നീട്ടില്ല.ഒരു പക്ഷെ, എനിക്ക് അതില്‍ മുന്‍പരിചയം ഇല്ലാത്തതുകൊണ്ടായിരിക്കും.

അഗ്നി : അതെ,ഏറെപ്പേരും സ്വാര്‍ഥരാണ്,ഏതെങ്കിലുമൊക്കെ അര്‍ത്ഥത്തില്‍..ഞാനടക്കം.എനിക്കു മാത്രമായി എപ്പോഴും കിട്ടണം എന്നുള്ളതും എന്റെ ഒരു സ്വാര്‍ത്ഥതയല്ലെ?

സപ്നേച്ചി : എന്തിനാണീ പേരിനെ ഭയക്കുന്നതെന്നു മനസ്സിലായില്ല.

Anonymous : മൊബൈല്‍ പ്രണയത്തെക്കുറിച്ച് ഈ പോസ്റ്റില്‍ ഒരു മറുപടി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല. താങ്കള്‍ക്ക് വേണമെങ്കില്‍ ആ വിഷയം ഒരു പോസ്റ്റായി താങ്കളുടെ ബ്ലോഗിലിടാം.എന്റെ അഭിപ്രായം ഞാനവിടെ അറിയിക്കാം.കണ്ണീരും പുഞ്ചിരിയും കലര്‍ന്നതാണ് ജീവിതമെന്നു തന്നെ ഇപ്പോഴും വിശ്വസിക്കുന്നു.എന്നുകരുതി വിരഹവേദനക്കര്‍ഹതയില്ലായെന്ന് കരുതുന്നില്ല. വിരഹം ആരോടും ആര്‍ക്കും എന്തിനോടുമാകാം.
അമ്മക്ക് മകളോടും തിരിച്ചും മകന് അച്ചനോടും തിരിച്ചും ഇണക്ക് തുണയോടും തിരിച്ചും..അങ്ങനെ തുടങ്ങി വളരെ അടുപ്പമുള്ള ആര്‍ക്കും ആരോടും അവരുടെ അസാന്നിധ്യത്തില്‍ തോന്നുന്ന മനോവിഷമം ഒന്നുതന്നെയാണെന്ന് കരുതുന്നൊരാളാണ് ഞാന്‍.

ഉപാസന,ശ്രീഹരി,Anonymous,പ്രയാസി,പകല്‍ക്കിനാവന്‍,ചങ്കരന്‍,നിഷ്ക്കളങ്കന്‍,കുമാരന്‍,നാടകക്കാരന്‍,രാമചന്ദ്രന്‍,ശ്രീനു,മഹി,അപ്പു,ജിമ്മി,ഷിഹാബ്,തറവാടി,My CRACK Words,അഗ്നി,സപ്നേച്ചി..
തുടങ്ങി വായിച്ചവര്‍ക്കും മൊഴിഞ്ഞവര്‍ക്കും പ്രോത്സാഹനമേകിയവര്‍ക്കുമെല്ലാം വളരെ വലിയ നന്ദി.

മുജീബ് കെ.പട്ടേല്‍ said...

സിനി, നിങ്ങളുടെ ഗദ്യ കവിത നന്നായിരിക്കുന്നു. ഞാനൊരു പ്രവാസി ആയതുകൊണ്ട് വിരഹം അനുഭവിക്കുന്നയാളാണ്. അഭിനന്ദനങ്ങള്‍...
ഞാനും ഒരു വന്നേരിക്കാരനാണ്.

Shooting star - ഷിഹാബ് said...

മേലില്‍ അബദ്ധത്തില്‍ ഇമ്മാതിരി പറ്റുകള്‍ പറ്റരുത്.. ആ‍.... ഹിഹി. കൊള്ളാം കൊള്ളാം

സഹജീവനം said...

Hi all,

Would like to invite your attention to a posting on the blog (http://nattapiranthukal.blogspot.com/2008/09/blog-post_28.html) to which you had sent a comment. The author of the article (Dr. Rosy Thampy) sited in that blog has recently published a book. Though the article sighted in the blog is not included in the present book (which will be included in another book to be published shortly titled “Sthrina Athmeyatha”), has many pieces that reflect the varied dimensions of feminine spirituality. If you are interested, you are invited to visit the blog http://sahajeevanam.blogspot.com/ . The site is titled ‘Sahajeevanm’ and is intended to disseminate our (Rosy and my self, Chacko, her friend and associate) views on an alternate life values based on coexistence rather than completion, which of course is the essence of ‘feminine spirituality’. We haevnt gone much on our life philosophy, its live and vibrant in our thoughts and soul, but yet to take shape of a visually expressible idea. Sorry, for being so elaborate, the first few pages of the book “ Strhainathaude Athmabhashanagal” is posted on our blog. If those pages motivate you to read further please go on, or discard this message.


(For Sahajeevanam, Chacko. crose.blog@gmail.com)
I am not sure whether Rosy will be responding to your comments, but will certainly go through.

Anonymous said...

പ്രണയം അഗ്നിയണെങ്കിൽ വിരഹം കാറ്റാണു.... വലുതിനെ അതു ആളിക്കത്തിക്കുന്നു. ചെറുതിനെ അതു കെടുത്തിക്കളയുന്നു.........
(ഒരു പഴയ റഷ്യൻ കവി പറഞ്ഞത്.)

Sudheesh|I|സുധീഷ്‌ said...

സിനി,
നന്നായിട്ടുണ്ട്...
തീരവും, പകലും, പൂമ്പാറ്റയും ഒരുപാടു കേട്ടതാണ്..
എങ്കിലും നന്നായി... ആശംസകള്‍...
_സുധീഷ്‌

(കുറച്ചു കൂടെ ശരിയാക്കണം)

അപ്പു said...

സിനീ, ഫെബ്രുവരിക്കു ശേഷം ഒന്നും എഴുതിയിട്ടില്ലല്ലോ ? ഈ കവിതകൊള്ളാം. ഗുഗിള്‍ അമ്മാവനല്ല, അമ്മച്ചിയാ കേട്ടോ :-)

qw_er_ty

[Shaf] said...

good lines...
shaf

ശിഹാബ് മൊഗ്രാല്‍ said...

എവിടെ ?

Faizal Kondotty said...

കവിത തന്നെ , നന്നായിട്ടുണ്ട്

സൂത്രന്‍..!! said...

നന്നായിട്ടുണ്ട് ...

poor-me/പാവം-ഞാന്‍ said...

Ackd.

Bijoy said...

Dear Blogger

We are a group of students from cochin who are currently building a web portal on kerala. in which we wish to include a

kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://sinikkutty.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic

to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed

format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if

you have more blog pls sent us the link of other blog we will add here

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

Bijoy said...

Dear sini,

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://sinikkutty.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

KeralaTravel

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

Jishad Cronic™ said...

ആകും ആകും

ഒരില വെറുതെ said...

കവിത തന്നെ:)

thabarakrahman said...

കാണുന്ന നേരത്ത്
വാക്കുകള്‍ കിട്ടില്ല,
അപ്പോള്‍ ഉള്ളില്‍ ആരോ മന്ത്രിക്കും,
കവിത പോലെ,

ഭാവുകങ്ങള്‍.
വീണ്ടും എഴുതുക.