
അറിയില്ല, എനിക്ക് നിന്നെ
കണ്ടിട്ടില്ല, ഞാനിന്നെ വരെ
എങ്കിലും ഒന്നെനിക്കറിയാം
നിന്റെ കുഞ്ഞിളം കണ്ണുകളീല്‍
എന്നും കുസൃതിയായിരുന്നു
മുഖം പുഞ്ചിരിക്കുമ്പോഴും
അകം വേവുകയായിരുന്നു.
കിട്ടാതെ പോകുന്ന
അച്ചന്റെ സാന്ത്വനത്തിനായി
കണ്ണീരൊഴിഞ്ഞ
അമ്മയുടെ പുഞ്ചിരിക്കായി
അച്ചന്‍ കൊണ്ടത്തരുന്ന
പേരക്ക നീ സ്വപ്നം കണ്ടിരിക്കണം
അതായിരിക്കാം ആരോയൊരാള്‍
നീട്ടിയ പേരക്കക്കായി
നീ ഓടിച്ചെന്നത്.
ഒമ്പതിന്റെ പാവാടച്ചരടില്‍
കാമത്തിന്റെ കടക്കണ്ണെറിയുന്ന
ചെകുത്താന്മാര്‍ വാഴും ലോകത്ത്
പെണ്ണായി പിറന്ന നിനക്ക്
ജീവിക്കാനര്‍ഹതയില്ലെന്ന സത്യം
തിരിച്ചറിയാന്‍ നീയെന്തെ വൈകി?
കണ്ടിട്ടില്ല, ഞാനിന്നെ വരെ
എങ്കിലും ഒന്നെനിക്കറിയാം
നിന്റെ കുഞ്ഞിളം കണ്ണുകളീല്‍
എന്നും കുസൃതിയായിരുന്നു
മുഖം പുഞ്ചിരിക്കുമ്പോഴും
അകം വേവുകയായിരുന്നു.
കിട്ടാതെ പോകുന്ന
അച്ചന്റെ സാന്ത്വനത്തിനായി
കണ്ണീരൊഴിഞ്ഞ
അമ്മയുടെ പുഞ്ചിരിക്കായി
അച്ചന്‍ കൊണ്ടത്തരുന്ന
പേരക്ക നീ സ്വപ്നം കണ്ടിരിക്കണം
അതായിരിക്കാം ആരോയൊരാള്‍
നീട്ടിയ പേരക്കക്കായി
നീ ഓടിച്ചെന്നത്.
ഒമ്പതിന്റെ പാവാടച്ചരടില്‍
കാമത്തിന്റെ കടക്കണ്ണെറിയുന്ന
ചെകുത്താന്മാര്‍ വാഴും ലോകത്ത്
പെണ്ണായി പിറന്ന നിനക്ക്
ജീവിക്കാനര്‍ഹതയില്ലെന്ന സത്യം
തിരിച്ചറിയാന്‍ നീയെന്തെ വൈകി?
*******************************
സമര്‍പ്പണം : കഴിഞ്ഞ ദിവസം വടകരയില്‍ നാല്‍പ്പതുകാരനാല്‍ കഴുത്തുഞെരിച്ച് കൊലചെയ്യപ്പെട്ട കുഞ്ഞനിയത്തി ഷഹാനക്ക്.
29 comments:
ചെകുത്താന്മാര്‍ വാഴും ലോകത്ത്
പെണ്ണായി പിറന്ന നിനക്ക്
ജീവിക്കാനര്‍ഹതയില്ലെന്ന സത്യം
തിരിച്ചറിയാന്‍ നീയെന്തെ വൈകി?
വായിച്ചു. ഈ വാര്‍ത്തയറിഞ്ഞ നിമിഷം തൊട്ട് ഇപ്പോള്‍ വരെ മനസ്സുരുകുന്ന ഒരു നൊമ്പരമുണ്ട് മനസ്സില്‍. ആ ഒന്‍പതുവയസ്സുകാരിയുടെ മുഖവും. വരികള്‍ നന്നായി
ഒമ്പതിന്റെ പാവാടച്ചരടില്‍
കാമത്തിന്റെ കടക്കണ്ണെറിയുന്ന
ചെകുത്താന്മാര്‍ വാഴും ലോകത്ത്
പെണ്ണായി പിറന്ന നിനക്ക്
ജീവിക്കാനര്‍ഹതയില്ലെന്ന സത്യം
തിരിച്ചറിയാന്‍ നീയെന്തെ വൈകി?
ഈ ചോദ്യത്തിനാര്‍ക്ക് മറുപടി നല്‍കാന്‍ കഴിയും...?
--
ഈ വിഷയത്തില്‍ നാലാമത്തെ കമന്റ്..
--
നമുക്കു മനസ്സുകോണ്ടെങ്കിലും ശപിക്കാം..
ഒമ്പതിന്റെ പാവാടച്ചരടില്‍
കാമത്തിന്റെ കടക്കണ്ണെറിയുന്ന
ചെകുത്താന്മാര്‍ വാഴും ലോകത്ത്
പെണ്ണായി പിറന്ന നിനക്ക്
ജീവിക്കാനര്‍ഹതയില്ലെന്ന സത്യം
തിരിച്ചറിയാന്‍ നീയെന്തെ വൈകി?
സിനി, ഇതില്‍കൂടുതല്‍ എന്തു പറയാന്‍.....
ആ കുഞ്ഞനിയത്തിയുടെ ഓര്‍ക്കയ്ക്കു മുമ്പില്‍ എന്റെയും ഒരുപിടി കണ്ണീര്‍പ്പൂക്കള്‍
എന്റെയും ഒരുപിടി കണ്ണീര്‍പ്പൂക്കള്‍...
സിനി,
താങ്കളുടെ ബ്ലോഗിലെ മറ്റ് കവിതകളും വായിച്ചു.. മറ്റുള്ളവരുടെ വേദനയില്‍ അസ്വസ്തമാവുന്ന ആ മനസ് വരികളില്‍ തെളിയുന്നു..
മകളേ ക്ഷമിക്കുക എന്ന പോസ്റ്റിലൂടെ ഞാനെന്റെ മനസ്സിന്റെ വിങ്ങള്‍ വാക്കുകളാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു..
സിനി,
മനസ്സിലാകുന്നു തന്‍റ്റെ മനസ്സിന്‍റ്റെ വിങ്ങല്‍. ഇത്തരം സംഭവങ്ങള് എന്നില്‍ വിങ്ങലിനോടൊപ്പം ഭയയും ജനിപ്പിക്കുന്നു. വേട്ടനായ യില് ഞാന്‍ കുറിച്ചതും ആ ഭയമാണ്.
സസ്നേഹം
ദൃശ്യന്‍
‘മകളേ വളരാതിരിക്കുക നീ..ചെറു
മുകുളമായ് തന്നെ ചിരിക്കുക നീ’
ഈ കവിത അരങ്ങുകളില്‍ ചൊല്ലിയപ്പോള്‍ പലരും പറഞ്ഞു ‘കാലം മാറിയല്ലോ..പെണ്ണ് ശൂന്യാകാശത്ത് വരെ പോകുന്നല്ലോ.. പിന്നെന്തു പേടി..’
ആ പേടി തന്നെ വീണ്ടും
‘സ്കൂള്‍ വണ്ടിതെല്ലൊന്നു വൈകിയാലാധിയില്‍
തൂവുന്ന ചോര നീ കണ്ടു...”
സിനി പെണ്ണ് എന്നത് ഒരു ഉപഭോഗ സംസ്ക്കാരത്തിന്റെ പ്രതിബിംബമാത്രമല്ല
സ്ത്രി എന്ന വാക്കിന്റെ ഏറ്റവും വലിയ പൂര്‍ണത
അവള്‍ അമ്മയാകുന്നു എന്നുള്ളതാണ്
അമ്മയോളം മഹത്വരമായിട്ടുള്ളത് എന്താണ് ഈ ലോകത്തുള്ളത്.ഒരു സ്ത്രിയോട് കാമം തോന്നുമ്പോള്‍ അവളുടെ പാദങ്ങളില്‍ നോക്കി അവളെ അമ്മയായി കാണാന്‍ പഠിപ്പിച്ച രാമകൃഷണ പരമഹംസരെ പോലുള്ള മഹാന്മാര്‍ ജീവിച്ച നാടാണിത്.എന്നിട്ടും നാം നമ്മുടെ സമൂഹം എന്തെ ഇങ്ങനെയൊക്കെ ആയി പോകുന്നു.ചെകുത്തന്മാര്‍ മാത്രം ജീവിക്കുന്ന ഈ ലോകത്ത് പെണ്ണിന് സ്വാതന്ത്രമില്ല.അവള്‍ ജീവിതം ഇന്നും ഒരു ഞാണിമേല്‍ കളി തന്നെയാണ്
ആ വാറ്ത്ത കേട്ടെന്നല്ലാതെ അതിന്റെ വിശദീകരണം കാണാന്‍ ഞാന്‍ tv തുറന്നില്ല. കാരണം അറിഞ്ഞ് ഒന്നും കൂടെ സങ്കടപ്പെടാന്‍ എനിക്കാവില്ല എന്നതിനാല്‍.
സിനിക്ക് ഒരു കവിത കൊണ്ടെങ്കിലും ആശ്വാസം!.
സിനി..
ദുഃഖത്തില്‍,
ഞാനും,
പങ്കുചേരുന്നൂ..
"അച്ചന്‍ കൊണ്ടത്തരുന്ന
പേരക്ക നീ സ്വപ്നം കണ്ടിരിക്കണം
അതായിരിക്കാം ആരോയൊരാള്‍
നീട്ടിയ പേരക്കക്കായി
നീ ഓടിച്ചെന്നത്."
പ്രവാസ ജീവിതം നയിക്കുന്ന ഒരു പാടു അച്ചന്മാര്‍ക്ക് ഈ വരി ഒരു പാഠമാണ്.
ചെകുത്താന്മാര്‍ വാഴും ലോകത്ത്
പെണ്ണായി പിറന്ന നിനക്ക്
ജീവിക്കാനര്‍ഹതയില്ലെന്ന സത്യം
തിരിച്ചറിയാന്‍ നീയെന്തെ വൈകി?
വല്ലാത്ത ചോദ്യം....
എനിക്ക് മറുപടിയില്ല...
എന്തേ നമ്മുടെ ലോകം ഇങ്ങനെ ? ആരുണ്ട് പരാതി കേൾക്കാൻ ? പോട്ടെ ആരുണ്ട് പരാതി പറയാൻ?
ആ കൊച്ചു പെൺകുട്ടിയുടെ കഥ മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോൾ കണ്ണു നനഞ്ഞുപോയി
ആ കുഞ്ഞിനെ ഇവിടെ സ്മരിച്ച സിനിക്ക് ഒരുപാട് ആശംസകൾ
i am not even able to make a coment
മൊളേ... എല്ലാാം വായിച്ചു. കണ്ണും ,കണ്ണുനീരും‘ കവിതകളായ് മാറ്റിയ, മനസ്സു നിറയെ നന്മയുള്ള, കണ്ണുകളെ മറക്കാതെ ലോകത്തെ ഉറ്റുനോക്കുന്ന‘ നല്ല ഒരു ബ്ലോഗ്ഗറെ കണ്ടു ഇപ്പോള്‍ ഇവിടേ....
നല്ല ഭാവന, നല്ല വരികള്‍, വായിക്കാന്‍ നല്ല സുഖം..പിന്നെ അക്ഷരങ്ങളില്‍ കൂടെ എങ്കിലും പ്രതികരിക്കൂ.......എല്ലാ നന്മകളും നേരുന്നു.
ആ സംഭവത്തെപ്പറ്റി ഒന്നും പറയാന്‍ പോലും കഴിയുന്നില്ല. മനസ്സിലൊരു ഞെട്ടലാണിപ്പോഴും.
ആ കുഞ്ഞനിയത്തിയുടെ ഓര്‍ക്കയ്ക്കു മുമ്പില്‍....
ദുഃഖത്തോടെ ഞാനും പങ്കുചേരുന്നു...
അവസരോചിതം ഈ പോസ്റ്റ്.നന്നായി എഴുതി.
ഭാവുകങ്ങള്‍.
ammayude mukham kanumpol...................anujathi vayalin vayikkumpol.............ente campusile marachuvattil niramulla swapnangalum kandirikkumpol.............ariyilla
vakkukal manassil aazhathil pathiyunnu,,,,,,,,,,,,,,ithu keralamanu
harthal...........kuthikola.........chora
oh iniyum nalla mazha peyyatte
എന്റെ വേദനയില്‍ പങ്ക് ചേരാനെത്തിയ
എല്ലാര്‍ക്കും നന്ദി :)
ഷാരു,ഷെഫ്,തോന്ന്യാസി,ശ്രീ,അരീക്കോടന്‍,ബഷീര്‍,
ദൃശ്യന്‍,മനു,അനൂപ്,oab,ശ്രീദെവി,ഒരു സ്നേഹിതന്‍,രസികന്‍,നിഗൂഡഭൂമി,കിലുക്കാംപെട്ടി,
എഴുത്തുകാരി,ഹരിശ്രീ,അത്ക്കന്‍,“ജീവിതനിഴല്‍”
തുടങ്ങി വായിച്ചവരും മൊഴിഞ്ഞവരും അല്ലാത്തവരുമായ എല്ലാര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.
ellaam paranjille ini njaan enthu parayaan... nalla varikal...
കവിത വളരെ നന്നായി. മനസ്സിന്റെ നൊമ്പരം തിക്കാറ്റായി മാറട്ടെ.
നന്നായിട്ടുണ്ട്.....
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!
ഈ ലോകത്ത് ചീത്ത കാര്യങ്ങള്‍ മാത്രമല്ല നടക്കുന്നത് നല്ലതും ഒട്ടെറെ നടക്കുന്നുന്ന്ട്.വിധി ആന്നല്ലോ ഒറ്റയ്ക്ക് ചെല്ലാന്നും അകതുകടക്കന്നും ആകുട്ട്യെ തോന്നിച്ചത്. ആ സമയത്തു അയാളുടെ കുട്ടികള്‍ അവിടെ ഇല്ലാതെ പോയതും വിധി. ഇത്തരം സംഭവങ്ങള്‍ നടക്കാതെ പോകട്ടെ. കുട്ടികളും ജാഗ്രതയോടെ ഇരിക്കട്ടെ.
My CRACK Words
പ്രവീണ്‍,മുല്ലപ്പൂവ്,അനോണി..നന്ദി
hi all
mrigathinekkal adappathicha manusyane enthu vilikkanam/?
shahanayude chora aoru red signalanu varum thalamurakku.
be careful
sineeeeeeeeeeeeeeeeeeee
bhavukhangal
vykippoyi kshamikkuka
അനോണി,
കുഞ്ഞുണ്ണീ...
നന്ദി.
Post a Comment