Sunday, June 1, 2008

കണ്ണീരുണങ്ങാതെ..



കളിവണ്ടിയോട്ടിക്കളിക്കേണ്ട ബാല്യത്തില്‍
നിന്റെ സ്വപ്നങ്ങളെ തച്ചുടച്ചതാര്..?
പൂമ്പാറ്റപോല്‍ പാറിക്കളിക്കേണ്ട പ്രായത്തില്‍
നിന്‍ ചിറകുകളെ അരിഞ്ഞുവീഴ്ത്തിയതെന്തിന്..?
അമ്മതന്‍ വാത്സല്യവും പിതൃസാന്ത്വനവും
നിന്നില്‍ നിന്ന് തട്ടിപ്പറിച്ചതെവിടെ വെച്ച്..?
കാണാതെപോയ നിന്‍ കളിപ്പമ്പരം
വീടിന്റെ ചാരക്കൂനയിലൊളിപ്പിച്ചു വെച്ചതാര്..?
മാനത്തേക്കുയര്‍ത്തിയ നിന്‍ വര്‍ണ്ണപ്പട്ടം
ഇടക്കുവെച്ച് ചരട്മുറിച്ച് കൊണ്ടുപോയതേത് കാറ്റ്..?
കരയാന്‍പോലും ശേഷിയില്ലാത്ത നിന്‍ മുഖം
ഞാനിന്നെന്‍ കണ്ണീരുകൊണ്ട് കഴുകട്ടെ..
അവര്‍ പൊട്ടിച്ചെറിഞ്ഞൊരു ടിയര്‍ഗ്യാസിന്‍ നീറ്റലില്‍
വരണ്ടുതീര്‍ന്നൊരു കണ്‍കോണിലിത്തിരി
കണ്ണുനീര്‍ മാത്രമല്ലൂ ശേഷിപ്പായി...!
******************************************
യുദ്ധങ്ങളിലും കലാപങ്ങളിലും ഒറ്റപ്പെടേണ്ടിവരുന്ന
നിസ്സഹാ‍യരായ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി

16 comments:

സിനി said...

കരയാന്‍ പോലും ശേഷിയില്ലാത്ത നിന്‍ മുഖം
ഞാനിന്നെന്‍ കണ്ണീരുകൊണ്ട് കഴുകട്ടെ..

കവിതക്കായി വെറുതെ ഒരു ശ്രമം.

ഫസല്‍ ബിനാലി.. said...

ഒരുനാളീ മണല്‍ക്കാടുകള്‍ പാടും
ആരാച്ചാരുടെ തോക്കുകള്‍ വീണയായ് മീട്ടി
ചോര വാര്‍ന്നൊലിച്ചൊരോടകള്‍ ചൂടും
രക്ത വര്‍ണ്ണപ്പൂക്കളും ഈത്തപ്പനകളും
ഉയരുന്ന പുകപടലങ്ങള്‍ക്കുമപ്പുറം
വീശുംസുഗന്ധം തെളിമാനമായ്
നിന്‍റെ മുഖപടം ഇളം കാറ്റില്‍ വഴുതിയതല്ല,
ഇടം കയ്യാല്‍ കൂന്തലൊതുക്കി മെല്ലെ ചിരിച്ചതാകാം...

കവിത നന്നായിട്ടുണ്ട്, സിനിയുടെ വരികള്‍ വായിച്ചപ്പോള്‍ ഓര്‍മ്മ വന്ന നാലു വരികളാണിത്...
ആശംസകള്‍

ജാബിര്‍ മലബാരി said...

yudhaththille anadanakkunnu kuttikalkku kurichulla kavitha
good
also plz read
http://chethass.blogspot.com/2008/03/blog-post.html
my blog poem

Shabeeribm said...

ശരിക്കും ഇഷ്ടപ്പെട്ടു ..നല്ല വരികള്‍

ബാജി ഓടംവേലി said...

hqiec:)

Malayali Peringode said...

അല്ല, സത്യമായും അല്ല....
വെറുതെ ഒരു ശ്രമം എന്ന സിനിക്കുട്ടിയുടെ
മനസ്സിന്റെ എളിമ അംഗീകരിക്കുന്നു....
പക്ഷേ,
ഇത് കവിതയ്ക്കു വേണ്ടിയുള്ള വെറുതെയുള്ള ശ്രമമല്ലാ എന്നാ ആദ്യം ഞാന്‍ പറഞ്ഞത്...

ഇതു കവിതയല്ലെങ്കില്‍ പിന്നെ ഏതാണു കവിത?

Jayasree Lakshmy Kumar said...

സിനി, നല്ല വരികള്‍

Ranjith chemmad / ചെമ്മാടൻ said...

വളരെ ലളിതമായി സ്പന്ദിച്ചുകൊണ്ടേയിരിക്കുന്നു,
സിനിയുടെ വരികള്‍.
നല്ല വിഷയവും!

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ആശയം നന്ന്.... കുറച്ചുകൂടെ മൂര്‍ച്ചകൂട്ടിയിരുന്നെങ്കില്‍ അതിന്റെ ഗാംഭീര്യം വര്‍ദ്ധിക്കും.

Shooting star - ഷിഹാബ് said...

നന്നായിട്ടുണ്ട് തിരഞ്ഞെടുത്ത വിഷയവും അവതരണ രീതിയും. ദയ കവിയുടെ ഹൃദയത്തില്‍ മരിക്കാതിരിക്കട്ടേ

ശ്രീ said...

നല്ല വരികള്‍, നല്ല ആശയം.
:)

Unknown said...

''യുദ്ധങ്ങളിലും കലാപങ്ങളിലും ഒറ്റപ്പെടേണ്ടിവരുന്ന
നിസ്സഹാ‍യരായ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി''

എന്നൊരു മുന്നറിയിപ്പിന്റെ ആവശ്യമൊന്നും ഇല്ല ടീച്ചറെ ..... സംഭവം കേമായി. നന്നായി "മിണ്ടുന്ന കവിത''

yousufpa said...

താരുണ്യത്തിന്‍‌റ്റെ കിനാക്കള്‍ക്ക് നീതിബോധത്തിന്‍‌റ്റെ
ചൂരും ചുണയുമുണ്ടാവട്ടെ.

സിനി said...
This comment has been removed by the author.
സിനി said...

ഫസല്‍ : ആ എട്ടുവരി വളരെ ഹൃദയസ്പര്‍ശിയായിരുന്നു, നന്ദി.
ബിസ്മി, ഷിബു, ബാജി : നന്ദി.
മലയാളി : പ്രോത്സാഹനത്തിന് നന്ദി.
കവിത അറിയില്ല, ഇപ്പോഴും ശ്രമം തുടരുന്നു.
ലക്ഷ്മി, രഞ്ജിത് : നന്ദി.
സജി : പ്രോത്സാഹനത്തിന് നന്ദി, തുടര്‍ന്നും ശ്രമിക്കാം
ശിഹാബ് : എന്നെന്നും ദയ മരിക്കാതിരിക്കാന്‍ നോക്കാം, നന്ദി.
ശ്രീ, മുരളീക,അത്ക്കന്‍ : നന്ദി.

വന്നവര്‍ക്കും വായിച്ചവര്‍ക്കുമെല്ലാം വളരെ നന്ദി.

annyann said...

കണ്ണീര്‍ ഉണങ്ങരുത്
അതൊരു തീ മഴയായി പെയ്യുമ്പോള്‍ മാത്രമേ
ലോകത്ത് അനീതികള്‍ അവസാനിക്കു