Wednesday, November 21, 2007

തിമിരം

കറുത്ത അക്ഷരങ്ങള്‍
കണ്ണില്‍ കുത്താന്‍ തുടങ്ങിയപ്പോഴാണ്
പത്രവായന ഞാന്‍ നിര്‍ത്തിയത്.

ആണവകരാറില്‍ രാഷ്ട്രീയപാര്‍ട്ടികള്‍
ചാഞ്ചാടിക്കളിച്ചു ഒന്നാംപേജില്‍
എല്ലുന്തിയ പട്ടിണിക്കോലങ്ങള്‍ക്കു മീതെ
രാഷ്ട്രനേതാക്കള്‍ ചിരിതൂകി നിന്നു വിദേശപേജില്‍
റബ്ബറിന് വിലയിടിഞ്ഞപ്പോള്‍
ആത്മരോഷം കൊണ്ടു പത്രാധിപര്‍
കടം കയറിയ കുടുംബനാഥന്‍
കൂട്ടത്തോടെ കണ്ണടച്ചുകിടന്നു പോസ്റ്റ്മോര്‍ട്ടം പേജില്‍
കളികാണുന്ന മദാമ്മയുടെ മേനിയില്‍
ക്യാമറക്കണ്ണുടക്കി സ്പോര്‍ട്സ് പേജ്

കണ്ണില്‍ ഇരുട്ട് കയറിയതിനാലാകാം
അവസാനതാള്‍ വായിക്കാനായില്ല.

കറുത്ത അക്ഷരങ്ങള്‍ക്കു പകരം
ഇപ്പോള്‍ വെളുത്ത പ്രതലവും
ശൂന്യമായ ചിന്തകളും..
തിമിരം ബാധിച്ചത്
കണ്ണിനോ കണ്ണടക്കോ..?

21 comments:

സിനി said...

കറുത്ത അക്ഷരങ്ങള്‍
കണ്ണില്‍ കുത്താന്‍ തുടങ്ങിയതു മുതലാണ്
ഞാന്‍ പത്രവായന നിര്‍ത്തിയത്.

--വികല ചിന്തകള്‍

ക്രിസ്‌വിന്‍ said...

സത്യം.!നന്നായി വിശകലനം ചെയ്‌തിരിക്കുന്നു.
ആശംസകള്‍

ഹരിശ്രീ said...

നെടുവീര്‍പ്പിട്ട് അവസാന താളും മറിച്ചു
ഞാനിരുന്നു,
കറുത്ത അക്ഷരങ്ങള്‍ക്കു പകരം
ഇപ്പോള്‍ വെളുത്ത പ്രതലവും
ശൂന്യമായ ചിന്തകളും..
തിമിരം ബാധിച്ചത്
കണ്ണിനോ കണ്ണടക്കോ..?

നല്ല ചിന്തകള്‍... ആശംസകള്‍

ബാജി ഓടംവേലി said...

നല്ല ചിന്ത
അഭിനന്ദനങ്ങള്‍

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

കറുത്ത അക്ഷരങ്ങള്‍ക്കു പകരം
ഇപ്പോള്‍ വെളുത്ത പ്രതലവും
ശൂന്യമായ ചിന്തകളും..
തിമിരം ബാധിച്ചത്
കണ്ണിനോ കണ്ണടക്കോ..?
മുരുകന്‍ കാട്ടാകടയുടെ"ഇവിടെ എല്ലാവര്‍ക്കും തിമിരം..........."എന്ന കവിത ഓര്‍ത്തുപോയ്‌

ശ്രീ said...

നല്ല കവിത.
നല്ല ആശയം.

:)

സഗീര്‍‌ പറഞ്ഞതു പോലെ “എല്ലാവര്‍‌ക്കും തിമിരം” എന്ന കവിതയെ ഓര്‍‌മ്മിപ്പിച്ചു.
:)

ധ്വനി said...

തിമിരം തന്നെയാ നല്ലത്!

നല്ല ശൈലി!

ശെഫി said...

എല്ലാവര്‍ക്കും തിമിരം

മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു കണ്ണടകള്‍ വേണം,

കാട്ടാകട മുരുകന്റെ കവിത ഓര്‍മ വന്നു

സിനി said...

വായിച്ചവര്‍ക്കും കമന്റിയവര്‍ക്കും
എല്ലാര്‍ക്കും നന്ദി.

ക്രിസ് വിന്‍,
ഹരിശ്രീ,
ബാജി,
മുഹമ്മദ് സാഗിര്‍,
(പേര് മാത്രമല്ല,പേരിന്റെ വാലും ഇഷ്റ്റമായി)
ശ്രീ,
ധ്വനി,
ശെഫി....

എന്നിവര്‍ക്കും വളരെ വലിയ നന്ദി.

Priyan Alex Rebello said...

നന്നായീല്ലോ..ശരിക്കും.. നല്ല വീക്ഷണം...:-)

maheshcheruthana/മഹേഷ്‌ ചെറുതന said...

തിമിരം ബാധിച്ചത്
കണ്ണിനോ കണ്ണടക്കോ അല്ല മനസ്സിനാണു!

സിനി said...

പ്രിയന്‍,മഹേഷ്..
വളരെ വലിയ നന്ദി.

തറവാടി said...

സിനി ,

അശുഭവാര്‍‌ത്തകള്‍‌ക്ക് പ്രാധാന്യം കൊടുക്കല്‍ ഉപയോഗപ്പെടുത്തുന്ന പത്ര കച്ചവടത്തിനുള്ള പ്രധാനകാരണം നമ്മളും ആണെന്ന കാര്യം മരക്കരുത്.

നല്ല വാര്‍ത്തകളെ പുറം തള്ളുന്നതിനെപറ്റി അനോണി ആന്‍‌റ്റണീയിട്ട പോസ്റ്റ് ഇപ്പോ വായിച്ചതേയുള്ളു.

ഉഗാണ്ട രണ്ടാമന്‍ said...

002:)

ഉഗാണ്ട രണ്ടാമന്‍ said...

:)

സിനി said...

തറവാടി,
ഉഗാണ്ട രണ്ടാമന്‍..നന്ദി

ഹാരിസ്‌ said...

good
nice words
power ful
keep it up

Sapna Anu B.George said...

നല്ല വരികള്‍ നല്ല ശൈലി........സുസ്വാഗതം, ക്ണ്ടതില്‍ സന്തോഷം

പാര്‍വതി said...

നന്നായി...
ഒരു ഇരട്ട കൊലപാതകമോ, 26 പേരെ കൊന്ന സംവരണത്തെ ചൊല്ലിയുള്ള കലാപമോ മതി, ന്യൂസ് ചാനലുകളുടെ TRP കൂടാന്‍. പിന്നെ പരസ്യങ്ങളുടെ എണ്ണവും ദൈര്‍ഘ്യവും.

എന്താണ്‍ ഇപ്പോള്‍ കച്ചവടമല്ലാത്തത്?

സിനി said...

ഹാരിസ്, സപ്നാ, പാര്‍വതീ..നന്ദി.

ശരിയാണ് പാര്‍വതീ.
എല്ലാം കമ്പോളവല്‍ക്കരിക്കപ്പെടുന്ന
വര്‍ത്തമാന കാലത്ത് വാര്‍ത്തകളിലെ
മൂല്യം പ്രതീക്ഷിക്കുന്നത് മൌഡ്യം തന്നെ.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

"റബ്ബറിന് വിലയിടിഞ്ഞപ്പോള്‍
ആത്മരോഷം കൊണ്ടു പത്രാധിപര്‍"


മാതുകുട്ട്യചായന്‍ കേള്‍ക്കണ്ട..
ആത്മാവില്‍ പതഞ്ഞു പൊങ്ങുന്ന രോഷം ആണ് ഒരു കലാകാരന്റെ സൃഷ്ടികളെ സമൂഹത്തിനോട് കൂടുതല്‍ അടുപ്പിക്കുന്നത്..നന്നായിട്ടുണ്ട്..