Tuesday, October 23, 2007

ഞാനും വന്നോട്ടെ.., ഈ കുടക്കീഴില്‍..?

മുമ്പൊരു സുഹൃത്ത് അയച്ചുതന്ന ഇ-മെയിലില്‍ നിന്നാണ് ബ്ലോഗിങ്ങിനെക്കുറിച്ച് അറിയുന്നത്.
അന്നുമുതല്‍ തുടങ്ങിയതാണ് ഒരു ബ്ലോഗറാകണമെന്ന മോഹം.
നാളേറെക്കഴിഞ്ഞു..; ഇപ്പഴാണ് ഒരവസരം ഒത്തുവന്നത്.


വീണും എണീറ്റും പിന്നെയും വീണും നടക്കാന്‍ പഠിക്കുന്നൊരു കുഞ്ഞിനെപ്പൊലെ
അക്ഷരതെറ്റില്ലാതെ മലയാളം എഴുതാനുള്ള നീണ്ട ശ്രമത്തിനൊടുവില്‍ ഞാനുമൊരു ബ്ലോഗ് തുടങ്ങുന്നു ; നിങ്ങളുടെയൊക്കെ അനുഗ്രഹത്തോടെ..

ഇന്നു മുതല്‍ ഞാനുമുണ്ട് ഈ ബൂലോകത്ത്,നിങ്ങളീലൊരുവളായി.

17 comments:

സിനി said...

വീണും എണീറ്റും പിന്നെയും വീണും നടക്കാന്‍ പഠിക്കുന്നൊരു കുഞ്ഞിനെപ്പൊലെ
അക്ഷരതെറ്റില്ലാതെ മലയാളം എഴുതാനുള്ള നീണ്ട ശ്രമത്തിനൊടുവില്‍ ഞാനുമൊരു ബ്ലോഗ് തുടങ്ങുന്നു ; നിങ്ങളുടെയൊക്കെ അനുഗ്രഹത്തോടെ..

ഇന്നു മുതല്‍ ഞാനുമുണ്ട് ഈ ബൂലോകത്ത്,നിങ്ങളീലൊരുവളായി.

കണ്ണൂരാന്‍ - KANNURAN said...

അല്ല ബ്ലോഗ് തുടങ്ങിയാല്‍ മാത്രം പോരാട്ടൊ.. പോസ്റ്റുകളും പോരട്ടെ.. ബൂലോഗത്തേക്ക് സ്വാഗതം.. എഴുതുക, അക്ഷരതെറ്റൊക്കെ താനെ ശരിയാകും....

ഇട്ടിമാളു said...

സ്വാഗതം...

മയൂര said...

സ്വാഗതം...ആശംസകള്‍....

ദ്രൗപദി said...

ബൂലോഗത്തേക്ക്‌ സ്വാഗതം
ഇനി
രചനകള്‍ക്കായി കാത്തിരിക്കുന്നു....

ചന്ദ്രശേഖരന്‍ നായര്‍ said...

കാണാനും അറിയുവാനും വായിക്കുവാനും ഈ പേജ് സന്ദര്‍ശിക്കുക

വാല്‍മീകി said...

സ്വാഗതം. പിന്നെ ഒന്നും എഴുതിക്കണ്ടില്ല??

maheshcheruthana/മഹേഷ്‌ ചെറുതന said...

എല്ലാവിധ ഭാവുകങ്ങളും ,ഒപ്പം ധാരാളം പോസ്റ്റുകളും പ്രതീക്ഷിക്കുന്നു!

സിനി said...

എന്നെ സന്തോഷപൂര്‍വം ബൂലൊകത്തേക്ക്
കൂട്ടിയ എല്ലാര്‍ക്കും, പ്രത്യ്യെകിച്ച്
കണ്ണൂരാന്‍, ഇട്ടിമാളു,മയൂര,ദ്രൌപദി,
ചന്ദ്രശെഖരന്‍ നായര്‍, വാല്‍മീകി,മഹേഷ്..
എന്നിവര്‍ക്കും സ്നേഹപൂര്‍വം നന്ദി.

ശ്രീ said...

സ്വാഗതം. ഇനി എന്തെങ്കിലുമൊക്കെ എഴുതി തുടങ്ങൂ...

:)

P Jyothi said...

സ്വാഗതം. ഒപ്പം ആശംസകളും...

കൊച്ചുത്രേസ്യ said...

പിന്നെന്താ. ഈ കുടക്കീഴില് ഫുട്ബോളു കളിക്കാനുള്ള സ്ഥലമുണ്ട്‌. ധൈര്യമായി കയറി വരൂ..

അക്ഷരപിശാശിനെപറ്റിയോര്‍‌ത്ത്‌ ഇത്രയ്ക്കൊന്നും വ്യാകുലപ്പെടണ്ട. കുറച്ചു കഴിയുമ്പോള്‍ അങ്ങു ശീലമായിക്കോളും :-)

മുരളി മേനോന്‍ (Murali Menon) said...

സ്വാഗതം

ബാജി ഓടംവേലി said...

സ്വാഗതം സ്വാഗതം

അങ്കിള്‍ said...

ബൂലോഗത്തേക്ക്‌ സ്വാഗതം

ബൂലോഗത്തെ ബ്ലോഗര്‍മാര്‍ എഴുതുന്ന പോസ്റ്റുകളുടെ സംക്ഷിപ്ത വിവരണം ഒരിടത്ത്‌ കൊണ്ടുവന്ന്‌
പ്രദര്‍ശിപ്പിക്കുന്നത്‌ ബ്ലോഗ്ഗ്‌ അഗ്രിഗേറ്റേര്‍സ്‌ ആണ്‌.

തനിമലയാളം,
ചിന്ത
മുതലായവയാണ്‌ ബൂലോഗത്തിലെ ആദ്യ പോസ്റ്റ്‌-അഗ്രിഗേറ്ററുകള്‍. ഇതുവഴിയാണ് കൂടുതല്‍ വായനക്കാരും നമ്മുടെ പോസ്റ്റുകളില്‍ എത്തുന്നത്‌.

മലയാളം ബ്ലോഗ്‌റോള്‍,ടെക്നോരതി,കേരള ബ്ലോഗ്‌ റോള്‍ എന്നിവയെല്ലാം പിന്നീടുണ്ടായ ബ്ലോഗ്‌ അഗ്രിഗേറ്ററുകളാണ്‌.

തനിമലയാളത്തിലും, ചിന്ത.കോമിലും പ്രദര്‍ശിപ്പിക്കുവാന്‍ പ്രത്യേകിച്ച്‌ നമുക്കൊന്നും ചെയ്യുവാനില്ല.
എന്നാല്‍ മറ്റുള്ളവയിലെല്ലാം അങ്ങനെയല്ല. അവിടം സന്ദര്‍ശിച്ച്‌ അപേക്ഷിക്കണം.

അതുപോലെ പോസ്റ്റുകളില്‍ രേഖപ്പെടുത്തുന്ന പ്രതികരണങ്ങളെ പ്രദര്‍ശിപ്പിക്കുന്ന ഒരു പൊതുസ്ഥലമാണ്‌
കമന്റ്‌ അഗ്രിഗേറ്റര്‍.മറുമൊഴി ഇത്തരത്തിലൊന്നാണ്‌. ഇതുവഴിയും ധാരാളം വായനക്കാര്‍ നമ്മുടെ പോസ്റ്റുകള്‍ തേടിയെത്താറുണ്ട്‌. ബ്ലോഗ്‌ സെറ്റിങ്ങ്സില്‍ ഒരു ചെറിയ മാറ്റം
വരുത്തിയാല്‍ താങ്കളുടെ ഈ പോസ്റ്റില്‍ വരുന്ന കമന്റുകളും മറുമൊഴിയിലോട്ടെത്തും.

അഞ്ഞലിലിപിയെപ്പറ്റി ഇതിനകം അറിഞ്ഞു കാണും.കെവിന്‍ നമുക്ക്‌വേണ്ടി ഉണ്ടാക്കിയതാണത്‌.
സിബുവിന്റെ 'വരമൊഴി എഡിറ്റര്‍' ഉപയോഗിച്ചാണ്‌ ഇന്റര്‍നെറ്റിന്‌ വെളിയിലായിരിക്കുമ്പോള്‍
(offline) ഞാന്‍ മലയാളം എഴുതി സേവ്‌ ചെയ്തു വയ്ക്കുന്നത്‌.
ഇന്റര്‍നെറ്റിലായിരിക്കുമ്പോള്‍ (online) നേരിട്ട്‌ മലയാള അക്ഷരങ്ങള്‍ എഴുതുവാന്‍
പെരിങ്ങോടന്റെ 'മൊഴി കീമാന്‍' ഉപയോഗിക്കുന്നതാണ്‌ കൂടുതല്‍ സൗകര്യം.
ഇവിടം സന്ദര്‍ശിച്ചാല്‍ ഇതിനെയൊക്കെപറ്റിയുള്ള വിശദവിവരങ്ങള്‍ നിങ്ങള്‍ക്ക്‌ ലഭിക്കും.

ഗൂഗിള്‍ ഇന്‍ഡിക്‌ട്രാന്‍സ്ലിറ്ററേഷന്‍ ആണ്‌ മലയാളമെഴുതാനുള്ള ആധുനിക സംവിധാനം. താങ്കള്‍ക്ക്‌ തീര്‍ചയായും ശ്രമിച്ചുനോക്കാവുന്നതാണിതും.
ഇതാ ഇവിടം സന്ദര്‍ശിച്ചാല്‍ ഇതിനെപ്പറ്റി കൂടുതല്‍ ചര്‍ച്ചനടന്നത്‌ വായിക്കാം.

താങ്കളുടെ ഈ ബ്ലോഗിന്റെ സെറ്റിങ്ങ്സിനെപറ്റി കൂടുതല്‍ അറിയണമെന്നുണ്ടോ?.
താഴെകൊടുത്തിരിക്കുന്ന മേല്‍വിലാസങ്ങളില്‍ സമയം കിട്ടുമ്പോള്‍ പോയി തപ്പിനോക്കൂ.
നവാഗതരെ ഇതിലെ ഇതിലെ
മലയാളത്തില്‍ എങ്ങനെ ബ്ലോഗാം

താങ്കളുടെ വരവും പ്രതീക്ഷിച്ച്‌ അറിവിന്റെ ആര്‍ഭാടമാണവിടെ തയ്യാറായിരിക്കുന്നത്‌.
തങ്കള്‍ ഉണ്ടാക്കിക്കഴിഞ്ഞ ഈ ബോാഗിനെ കൂടുതല്‍ മിനുക്കിപണിയണമെന്നാഗ്രിക്കുന്നുണ്ടോ. നമ്മുടെ
ഹരീHaree യുടെ സാങ്കേതികം എന്ന ബ്ലോഗ്ഗില്‍ ധാരാളം കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്‌.

നവാഗതരെ മാത്രം ഉദ്ദേശിച്ച്‌ നമ്മുടെ കേരളാ ഫാര്‍മര്‍ വഴികാട്ടി എന്നൊരു പ്രത്യേക ബ്ലോഗ്‌ തന്നെ തുടങ്ങിയിട്ടുണ്ട്‌. മേല്‍പ്പറന്‍ഞ്ഞ്‌ എല്ലാകാര്യങ്ങളും അവിടെയും കാണാം.

സ്വതന്ത്ര സോഫ്റ്റ്‌ വെയറിനെകുറിച്ചുകൂടി രണ്ട്‌ വാക്ക്‌ പറയാതെ നിര്‍ത്തിയാല്‍ അപരാധമായിരിക്കും.
ഇതാ ഇവിടെ പോയി വായിച്ചാല്‍ മതി. സ്വതന്ത്രസോഫ്‌റ്റ്‌ വെയറിനെ പറ്റി നെരത്തേ നാം മനസ്സിലാക്കിയ പലതുംശരിയായിരുന്നില്ലെന്ന്‌ മനസ്സിലാകും.

ബ്ലോഗര്‍മാരുടെ ഇടയില്‍ മലയാളം കടന്നുവന്ന ചരിത്രം അറിയണമെന്നുണ്ടോ. വളരെ രസകരമാണ് വായിക്കാന്‍. ശോണിമയുടെ
ഈ ബ്ലോഗില്‍ചെന്ന്‌ ദേവന്റേയും, വിശ്വപ്രഭ യുടെയും കമന്റുകള്‍ വായിക്കുക.

മേല്‍പ്പറഞ്ഞതില്‍ ഏതെങ്കിലും കാര്യം നിങ്ങള്‍ക്ക്‌ പ്രയോജനപ്പെട്ടെങ്കില്‍ ഞാന്‍ ധന്യനായി.

ബ്ലോഗിംഗിനെപറ്റി എന്തെങ്കിലും കൂടുതല്‍ അറിയണമെന്നുണ്ടോ, ഒരു പോസ്റ്റ്‌ വഴി ബൂലോഗത്തോട്‌
ചോദിക്കൂ, പലരും നിങ്ങടെ സഹായത്തിനെത്തും.

Happy blogging!!

പരദേശി said...

അങ്കിള്‍ കഷ്ടാപ്പെട്ട് ഇത്ര വിശാദീകരിച്ചിട്ടും ഒന്നും എഴുതുന്നില്ലേ സിനി

സിനി said...

ശ്രീ,ജ്യോതി,കൊച്ചുത്രേസ്യ,മുരളിമേനോന്‍,
ബാജി ഒടം വേലി,അങ്കിള്‍,പരദേശി..
തുടങ്ങി എല്ലാര്‍ക്കും വളരെ നന്ദി.

നേരത്തെ ചന്ദ്രശേഖരേട്ടന്‍ തന്ന വിവരവും ലിങ്കും
ഇപ്പോള്‍ അങ്കിള്‍ നല്‍കിയ വിവരണങ്ങളും
ലിങ്കുകളുമെല്ലാം വളരെ പ്രയോജനപ്രദമാണ്.
ഇത്തരം കാര്യങ്ങളൊക്കെ എങ്ങനെ അറിയാം
എന്നു കരുതി ഇരിക്കുകയായിരുന്നു.

വളരെ വലിയ നന്ദി, ഈ നല്ല മനസ്സുകള്‍ക്ക്.