തിര തീരത്തോട് പറയുന്നത്
മഴ വെയിലിനോട് പരാതിപ്പെടുന്നത്
പകല്‍ രാത്രിയോട് പരിഭവപ്പെടുന്നത്
മേഘം ആകാശത്തോടോതുന്നത്
പൂ പൂമ്പാറ്റയോട് മന്ത്രിക്കുന്നത്
അവനെന്നോട് ചൊല്ലുന്നതും...
ചിത്രം : ഗൂഗിളമ്മാവനില്‍ നിന്ന് കടംകൊണ്ടത്
Monday, February 2, 2009
Wednesday, June 25, 2008
ഞെട്ടറ്റുവീണ പൂമൊട്ട്
അറിയില്ല, എനിക്ക് നിന്നെ
കണ്ടിട്ടില്ല, ഞാനിന്നെ വരെ
എങ്കിലും ഒന്നെനിക്കറിയാം
നിന്റെ കുഞ്ഞിളം കണ്ണുകളീല്‍
എന്നും കുസൃതിയായിരുന്നു
മുഖം പുഞ്ചിരിക്കുമ്പോഴും
അകം വേവുകയായിരുന്നു.
കിട്ടാതെ പോകുന്ന
അച്ചന്റെ സാന്ത്വനത്തിനായി
കണ്ണീരൊഴിഞ്ഞ
അമ്മയുടെ പുഞ്ചിരിക്കായി
അച്ചന്‍ കൊണ്ടത്തരുന്ന
പേരക്ക നീ സ്വപ്നം കണ്ടിരിക്കണം
അതായിരിക്കാം ആരോയൊരാള്‍
നീട്ടിയ പേരക്കക്കായി
നീ ഓടിച്ചെന്നത്.
ഒമ്പതിന്റെ പാവാടച്ചരടില്‍
കാമത്തിന്റെ കടക്കണ്ണെറിയുന്ന
ചെകുത്താന്മാര്‍ വാഴും ലോകത്ത്
പെണ്ണായി പിറന്ന നിനക്ക്
ജീവിക്കാനര്‍ഹതയില്ലെന്ന സത്യം
തിരിച്ചറിയാന്‍ നീയെന്തെ വൈകി?
കണ്ടിട്ടില്ല, ഞാനിന്നെ വരെ
എങ്കിലും ഒന്നെനിക്കറിയാം
നിന്റെ കുഞ്ഞിളം കണ്ണുകളീല്‍
എന്നും കുസൃതിയായിരുന്നു
മുഖം പുഞ്ചിരിക്കുമ്പോഴും
അകം വേവുകയായിരുന്നു.
കിട്ടാതെ പോകുന്ന
അച്ചന്റെ സാന്ത്വനത്തിനായി
കണ്ണീരൊഴിഞ്ഞ
അമ്മയുടെ പുഞ്ചിരിക്കായി
അച്ചന്‍ കൊണ്ടത്തരുന്ന
പേരക്ക നീ സ്വപ്നം കണ്ടിരിക്കണം
അതായിരിക്കാം ആരോയൊരാള്‍
നീട്ടിയ പേരക്കക്കായി
നീ ഓടിച്ചെന്നത്.
ഒമ്പതിന്റെ പാവാടച്ചരടില്‍
കാമത്തിന്റെ കടക്കണ്ണെറിയുന്ന
ചെകുത്താന്മാര്‍ വാഴും ലോകത്ത്
പെണ്ണായി പിറന്ന നിനക്ക്
ജീവിക്കാനര്‍ഹതയില്ലെന്ന സത്യം
തിരിച്ചറിയാന്‍ നീയെന്തെ വൈകി?
*******************************
സമര്‍പ്പണം : കഴിഞ്ഞ ദിവസം വടകരയില്‍ നാല്‍പ്പതുകാരനാല്‍ കഴുത്തുഞെരിച്ച് കൊലചെയ്യപ്പെട്ട കുഞ്ഞനിയത്തി ഷഹാനക്ക്.
Sunday, June 1, 2008
കണ്ണീരുണങ്ങാതെ..
കളിവണ്ടിയോട്ടിക്കളിക്കേണ്ട ബാല്യത്തില്‍
നിന്റെ സ്വപ്നങ്ങളെ തച്ചുടച്ചതാര്..?
പൂമ്പാറ്റപോല്‍ പാറിക്കളിക്കേണ്ട പ്രായത്തില്‍
നിന്‍ ചിറകുകളെ അരിഞ്ഞുവീഴ്ത്തിയതെന്തിന്..?
അമ്മതന്‍ വാത്സല്യവും പിതൃസാന്ത്വനവും
നിന്നില്‍ നിന്ന് തട്ടിപ്പറിച്ചതെവിടെ വെച്ച്..?
കാണാതെപോയ നിന്‍ കളിപ്പമ്പരം
വീടിന്റെ ചാരക്കൂനയിലൊളിപ്പിച്ചു വെച്ചതാര്..?
മാനത്തേക്കുയര്‍ത്തിയ നിന്‍ വര്‍ണ്ണപ്പട്ടം
ഇടക്കുവെച്ച് ചരട്മുറിച്ച് കൊണ്ടുപോയതേത് കാറ്റ്..?
കരയാന്‍പോലും ശേഷിയില്ലാത്ത നിന്‍ മുഖം
ഞാനിന്നെന്‍ കണ്ണീരുകൊണ്ട് കഴുകട്ടെ..
അവര്‍ പൊട്ടിച്ചെറിഞ്ഞൊരു ടിയര്‍ഗ്യാസിന്‍ നീറ്റലില്‍
വരണ്ടുതീര്‍ന്നൊരു കണ്‍കോണിലിത്തിരി
കണ്ണുനീര്‍ മാത്രമല്ലൂ ശേഷിപ്പായി...!
******************************************
യുദ്ധങ്ങളിലും കലാപങ്ങളിലും ഒറ്റപ്പെടേണ്ടിവരുന്ന
നിസ്സഹായരായ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി
Wednesday, November 21, 2007
തിമിരം
കറുത്ത അക്ഷരങ്ങള്‍
കണ്ണില്‍ കുത്താന്‍ തുടങ്ങിയപ്പോഴാണ്
പത്രവായന ഞാന്‍ നിര്‍ത്തിയത്.
ആണവകരാറില്‍ രാഷ്ട്രീയപാര്‍ട്ടികള്‍
ചാഞ്ചാടിക്കളിച്ചു ഒന്നാംപേജില്‍
എല്ലുന്തിയ പട്ടിണിക്കോലങ്ങള്‍ക്കു മീതെ
രാഷ്ട്രനേതാക്കള്‍ ചിരിതൂകി നിന്നു വിദേശപേജില്‍
റബ്ബറിന് വിലയിടിഞ്ഞപ്പോള്‍
ആത്മരോഷം കൊണ്ടു പത്രാധിപര്‍
കടം കയറിയ കുടുംബനാഥന്‍
കൂട്ടത്തോടെ കണ്ണടച്ചുകിടന്നു പോസ്റ്റ്മോര്‍ട്ടം പേജില്‍
കളികാണുന്ന മദാമ്മയുടെ മേനിയില്‍
ക്യാമറക്കണ്ണുടക്കി സ്പോര്‍ട്സ് പേജ്
കണ്ണില്‍ ഇരുട്ട് കയറിയതിനാലാകാം
അവസാനതാള്‍ വായിക്കാനായില്ല.
കറുത്ത അക്ഷരങ്ങള്‍ക്കു പകരം
ഇപ്പോള്‍ വെളുത്ത പ്രതലവും
ശൂന്യമായ ചിന്തകളും..
തിമിരം ബാധിച്ചത്
കണ്ണിനോ കണ്ണടക്കോ..?
കണ്ണില്‍ കുത്താന്‍ തുടങ്ങിയപ്പോഴാണ്
പത്രവായന ഞാന്‍ നിര്‍ത്തിയത്.
ആണവകരാറില്‍ രാഷ്ട്രീയപാര്‍ട്ടികള്‍
ചാഞ്ചാടിക്കളിച്ചു ഒന്നാംപേജില്‍
എല്ലുന്തിയ പട്ടിണിക്കോലങ്ങള്‍ക്കു മീതെ
രാഷ്ട്രനേതാക്കള്‍ ചിരിതൂകി നിന്നു വിദേശപേജില്‍
റബ്ബറിന് വിലയിടിഞ്ഞപ്പോള്‍
ആത്മരോഷം കൊണ്ടു പത്രാധിപര്‍
കടം കയറിയ കുടുംബനാഥന്‍
കൂട്ടത്തോടെ കണ്ണടച്ചുകിടന്നു പോസ്റ്റ്മോര്‍ട്ടം പേജില്‍
കളികാണുന്ന മദാമ്മയുടെ മേനിയില്‍
ക്യാമറക്കണ്ണുടക്കി സ്പോര്‍ട്സ് പേജ്
കണ്ണില്‍ ഇരുട്ട് കയറിയതിനാലാകാം
അവസാനതാള്‍ വായിക്കാനായില്ല.
കറുത്ത അക്ഷരങ്ങള്‍ക്കു പകരം
ഇപ്പോള്‍ വെളുത്ത പ്രതലവും
ശൂന്യമായ ചിന്തകളും..
തിമിരം ബാധിച്ചത്
കണ്ണിനോ കണ്ണടക്കോ..?
Tuesday, October 23, 2007
ഞാനും വന്നോട്ടെ.., ഈ കുടക്കീഴില്‍..?
മുമ്പൊരു സുഹൃത്ത് അയച്ചുതന്ന ഇ-മെയിലില്‍ നിന്നാണ് ബ്ലോഗിങ്ങിനെക്കുറിച്ച് അറിയുന്നത്.
അന്നുമുതല്‍ തുടങ്ങിയതാണ് ഒരു ബ്ലോഗറാകണമെന്ന മോഹം.
നാളേറെക്കഴിഞ്ഞു..; ഇപ്പഴാണ് ഒരവസരം ഒത്തുവന്നത്.
വീണും എണീറ്റും പിന്നെയും വീണും നടക്കാന്‍ പഠിക്കുന്നൊരു കുഞ്ഞിനെപ്പൊലെ
അക്ഷരതെറ്റില്ലാതെ മലയാളം എഴുതാനുള്ള നീണ്ട ശ്രമത്തിനൊടുവില്‍ ഞാനുമൊരു ബ്ലോഗ് തുടങ്ങുന്നു ; നിങ്ങളുടെയൊക്കെ അനുഗ്രഹത്തോടെ..
ഇന്നു മുതല്‍ ഞാനുമുണ്ട് ഈ ബൂലോകത്ത്,നിങ്ങളീലൊരുവളായി.
അന്നുമുതല്‍ തുടങ്ങിയതാണ് ഒരു ബ്ലോഗറാകണമെന്ന മോഹം.
നാളേറെക്കഴിഞ്ഞു..; ഇപ്പഴാണ് ഒരവസരം ഒത്തുവന്നത്.
വീണും എണീറ്റും പിന്നെയും വീണും നടക്കാന്‍ പഠിക്കുന്നൊരു കുഞ്ഞിനെപ്പൊലെ
അക്ഷരതെറ്റില്ലാതെ മലയാളം എഴുതാനുള്ള നീണ്ട ശ്രമത്തിനൊടുവില്‍ ഞാനുമൊരു ബ്ലോഗ് തുടങ്ങുന്നു ; നിങ്ങളുടെയൊക്കെ അനുഗ്രഹത്തോടെ..
ഇന്നു മുതല്‍ ഞാനുമുണ്ട് ഈ ബൂലോകത്ത്,നിങ്ങളീലൊരുവളായി.
Subscribe to:
Posts (Atom)